കുട്ടിക്ക് ഭാരക്കുറവ്.. ഇരട്ടക്കുട്ടികളിൽ ഒരാളെ അമ്മ എറിഞ്ഞുകൊന്നു….

അമ്മ കുഞ്ഞിനെ എറിഞ്ഞുകൊന്നതായി ആരോപണം. 27 കാരിയാണ് തന്റെ ഇരട്ടക്കുട്ടികളിൽ ഒരാളെ കൊലപ്പെടുത്തിയത്. 45 ദിവസമാണ് കുട്ടികളുടെ പ്രായം.ചെന്നൈ നീലാങ്കരയിലാണ് സംഭവം.പ്രസവാനന്തര വിഷാദം മൂലമാണ് കൊലയെന്നാണ് വിവരം. കുട്ടികളിൽ ഒരാൾക്ക് ഭാരക്കുറവ് ഉണ്ടായിരുന്നു. കുഞ്ഞിന് ആരോഗ്യമില്ലെന്ന് കരുതിയും ആരോഗ്യം മെച്ചപ്പെടാത്തതിനാലും യുവതി കുഞ്ഞിനെ വീടിന്റെ ടെറസിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് നീലാങ്കരൈ പൊലീസ് പറഞ്ഞു.

പ്രസവശേഷം യുവതി മാതാപിതാക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഒരു കുഞ്ഞിന് ഏകദേശം 2.5 കിലോഗ്രാമും മറ്റേ കുഞ്ഞിന് 1.5 കിലോഗ്രാമുമായിരുന്നു ഭാരം. ഭാരക്കുറവുള്ള കുട്ടിക്ക് ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ആരോ​ഗ്യം കുറവാണെന്നും യുവതി പറയുമായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്ന് യുവതി മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button