അച്ഛനും അമ്മയും ബിജെപി സ്ഥാനാര്‍ത്ഥികള്‍.. മകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി.. കന്നിയങ്കത്തിനൊരുങ്ങി ഒരു കുടുംബം…

തിരഞ്ഞെടുപ്പ് ഏതുമാകട്ടെ, ചിലയിടങ്ങളിലെ മത്സരങ്ങളില്‍ കൗതുകമേറിയ ചില കാഴ്ചകളുണ്ടാകും.അത്തരമൊരു മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നടക്കാൻ പോകുന്നത്.ഒരു കുടുംബം ജനവിധി തേടുകയാണ്. അച്ഛനും അമ്മയും മകളും മത്സരരംഗത്തുണ്ട്.അച്ഛനും അമ്മയും ബിജെപി സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ മകള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത് എന്നതാണ് പ്രത്യേകത.
മാലോം നാട്ടക്കല്ലിലെ പുലിക്കോടന്‍ ദാമോദരന്‍ ബളാല്‍ പഞ്ചായത്തിലെ കാര്യോട്ടുചാല്‍ വാര്‍ഡിലും ഭാര്യ കെ ശാരദ മാലോം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. മകള്‍ പ്രശാന്തി മുരളി കാഞ്ഞങ്ങാട് നഗരസഭയിലാണ് മത്സരത്തിനിറങ്ങുന്നത്.സിപിഐഎമ്മിന്റെ സിറ്റിംഗ് മോനാച്ച വാര്‍ഡിലാണ് പ്രശാന്തിയുടെ പോരാട്ടം. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലാണ് ദാമോദരന്റെയും ശാരദയുടെ മത്സരം. മൂവരുടെയും കന്നിമത്സരമാണ്.



