അയൽവാസിയെ മർദ്ദിച്ച് കൊന്ന സംഭവം..പ്രതികളായ അമ്മയും മകനും കീഴടങ്ങി…

ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ വീട് കയറി മർദിച്ചതിൽ യുവാവ് മരിച്ച സംഭവത്തിലെ പ്രതികൾ കീഴടങ്ങി.പുക്കൊമ്പിൽ എൽസമ്മ, മകൻ ബിബിൻ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാട്ടുതാവളം സ്വദേശി മുന്തിരിങ്ങാട്ട് ജിനീഷാണ് മരിച്ചത്.

വെള്ളിയാഴ്ച 10 30 ഓടെയാണ് ജനീഷിന് മർദ്ദനമേറ്റത്. വീടിൻ്റെ ചില്ലു പൊട്ടിച്ചെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ബോധരഹിതനായ ജെനീഷിനെ ഉപേക്ഷിച്ച ശേഷം പ്രതികൾ ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 11 മണിക്ക് ശേഷം സബ്ജില്ലാ കലോത്സവത്തിന്റെ പിരിവിന് എത്തിയവരാണ് ഇയാൾ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. പൊലീസ് എത്തി ഉപ്പുതറ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു.എന്നാൽ ‌ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Related Articles

Back to top button