സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് അപകടം; അമ്മയ്ക്കും അഞ്ച് വയസുകാരിയായ മകൾക്കും..

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. ഒറ്റപ്പാലം ലക്കിടിയിലായിരുന്നു സംഭവം. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, മകൾ ആദിശ്രീ (5) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓടിച്ച ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്നാണ് സംഭവം കണ്ട നാട്ടുകാർ പറഞ്ഞത്. ഇവരുടെ ദേഹത്തു കൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർതൃവീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ അടുത്തുള്ള റ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button