സഞ്ജു ആദ്യ 15ല്‍ നിന്ന് പുറത്ത്, ഐപിഎല്‍ റണ്‍വേട്ടയില്‍ അടിച്ചുകയറി ജോസേട്ടനും സുദര്‍ശനും….

ഐപിഎല്‍ റൺവേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്‌ലര്‍. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന് ഗുജറാത്തിന്‍റെ വിജയശില്‍പിയായ ബട്‌ലർ മൂന്ന് കളികളില്‍ രണ്ട് അർധസെഞ്ചുറി അടക്കം 166 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്.ഇന്നലെ ആര്‍സിബിക്കെതിരെ 49 റണ്‍സുമായി തിളങ്ങിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ 186 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 189 റണ്‍സുമായി ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നിക്കോളാസ് പുരാന്‍ തന്നെയാണ് ഒന്നാമത്. 219.76 എന്ന മോഹിപ്പിക്കുന്ന് സ്ട്രൈക്ക് റേറ്റും പുരാനുണ്ട്. വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ രണ്ട് കളികളില്‍ 149 റണ്‍സും 206.94 സ്ട്രൈക്ക് റേറ്റുമായി നാലാം സ്ഥാനത്താണ്.



