കൊല്ലത്തെ ജ്വല്ലറി ഉടമയ്ക്കായി എത്തിച്ച 3.24 കോടി രൂപ… ആലപ്പുഴയിൽ ലോറി തടഞ്ഞ് തട്ടിയെടുത്തത് അയൽ…

ആലപ്പുഴ: രാമപുരത്ത് പാഴ്‌സൽ ലോറി തടഞ്ഞ് നിർത്തി 3.24 കോടി രൂപ തട്ടിയെടുത്ത ഈ കേസിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കവർച്ചയ്ക്ക് പിന്നിൽ സ്ഥിരം കൊള്ള സംഘമാണെന്നാണ് പോലീസ് ഉറപ്പിക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും കേസ് അന്വേഷിക്കുന്നുണ്ട്.

കോയമ്പത്തൂരിൽ നിന്നു കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കടത്തിക്കൊണ്ടുവന്ന മൂന്നു 3.24 കോടി രൂപയാണ് കാറിലെത്തിയ സംഘം കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ തട്ടിയെടുത്തത്. ചേപ്പാടിനും രാമപുരത്തിനും ഇടയില്‍ ദേശീയപാതയിലായിരുന്നു കവർച്ച. കാർ ലോറിക്ക് കുറുകെ തടഞ്ഞു നിർത്തി, മർദിച്ച് പണം എടുത്തു കൊണ്ട് പോയെന്നാണ് ഡ്രൈവറുടെ മൊഴി. മൊഴി പൂർണമായും പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല്ലത്ത് ജ്വല്ലറി ഉടമയായ അപ്പാസ് രാമചന്ദ്ര സേട്ടിനായാണ് പണം എത്തിച്ചത്. ഇയാളുടെ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷണ സംഘമെത്തിയ രണ്ടു കാറുകളും തിരിച്ചറിഞ്ഞു. തമിഴ്നാട് ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീരകരിച്ചാണ് അന്വേഷണം. സ്ഥിരം കൊള്ള നടത്തുന്ന പ്രഫഷണൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലിസ് നിഗമനം

Related Articles

Back to top button