ഓപ്പറേഷൻ സിന്ദൂർ എന്തിന് അവസാനിപ്പിച്ചു?..വ്യോമസേന മേധാവിയുടെ വാക്കുകൾ ആയുധമാക്കി കോൺഗ്രസ്..
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വ്യോമസേന മേധാവി നടത്തിയ വെളിപ്പെടുത്തൽ ആയുധമാക്കി കോൺഗ്രസ്. ഇന്ത്യക്ക് മേൽക്കൈ ഉണ്ടായിരിക്കെ ഓപ്പറേഷൻ സിന്ദൂർ എന്തിന് അവസാനിപ്പിച്ചെന്ന സംശയം ഉയർത്തുന്നതാണ് വ്യോമസേന മേധാവി അമർപ്രീത് സിങിന്റെ വെളിപ്പെടുത്തലെന്ന് കോൺഗ്രസ് ആരോപിച്ചു.
പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ ഉണ്ടായിരുന്നുവെന്നാണ് വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ. പിന്നെ ആരുടെ സമ്മർദ്ദം കാരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ‘കൂടുതൽ ഞെട്ടിക്കുന്നതാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. എവിടെ നിന്നാണ് ഇതിനുള്ള സമ്മർദ്ദമുണ്ടായതെന്നും’ ജയറാം രമേശ് ചോദിച്ചു.