യുവാക്കളെ ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. …

പത്തനംതിട്ട: പത്തനംതിട്ട യുവാക്കളെ ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാർ ഇരുവരും അടുത്ത ബന്ധുക്കളാണെന്ന് പൊലീസ്. ഇരുവരും രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു. യുവാക്കൾ ഇരുവരുമായി രശ്മിക്കുള്ള ബന്ധം ജയേഷ് മനസ്സിലാക്കി. തുടര്‍ന്ന് ദമ്പതികൾ ഇരുവരും ചേർന്ന് സൗഹൃദപരമായി യുവാക്കളെ വിളിച്ചുവരുത്തി.

തുടർന്ന് ആഭിചാരം ചെയ്യുന്ന തരത്തിൽ തുടങ്ങി ക്രൂരമായി മർദ്ദിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തുന്നതായി അഭിനയിക്കാൻ നിർദ്ദേശിച്ചു. പണവും ഫോണും തട്ടിയെടുത്തു. സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ജയേഷന്റെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത് വീണ്ടെടുക്കാൻ ശ്രമം തുടരുന്നു.

ജനനേന്ദ്രത്തിൽ സ്റ്റാപ്ലർ അടിക്കുന്ന അടക്കമുള്ള ദൃശ്യങ്ങൾ ജയേഷന്റെ ഫോണിലെ രഹസ്യ ഫോൾഡറിലാണ് സൂക്ഷിച്ചിരിക്കുന്നത്. പലതവണ തെറ്റായി പാസ്സ്‌വേർഡ് അടിച്ചാൽ ഫോൾഡർ തന്നെ ഡിലീറ്റ് ആയിപ്പോകുമെന്നും പൊലീസ് പറയുന്നു.

പ്രതി ജയേഷും പരാതിക്കാരായ യുവാക്കളും ഒന്നിച്ച് ജോലി ചെയ്തിരുന്നവരായിരുന്നു. ജയേഷിന്റെ ഭാര്യയുമായി യുവാക്കൾ സൗഹൃദത്തിലായി. രശ്മിയുടെ ചില ചിത്രങ്ങൾ അടക്കം യുവാക്കളിൽ ഒരാളുടെ കയ്യിൽ ഉണ്ടായിരുന്നു. അത് ജയേഷ് കണ്ടെത്തി.

എന്നാൽ എല്ലാം രശ്മി ഏറ്റു പറഞ്ഞതോടെ യുവാക്കളെ വിളിച്ചുവരുത്തി പ്രതികാരം ചെയ്യാൻ ജയേഷ് തീരുമാനിച്ചു. അങ്ങനെ രശ്മിയെ കൊണ്ട് തന്നെ ഓണക്കാലത്ത് സൗഹൃദം നടിച്ച് കോയിപ്രത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ആഭിചാരക്രിയ പോലെ നടത്തി അതിക്രൂരമർദ്ദനതിന് ഇരയാക്കി. നഗ്ന ദൃശ്യങ്ങളും കൊടിയ പീഡന ദൃശ്യങ്ങളും ജയേഷ് ഫോണിൽ പകർത്തി.

Related Articles

Back to top button