പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്…

പാണ്ടിക്കാട് കാറിൽ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി പാണ്ടിക്കാട് ജി എൽ പി സ്കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിലെ സാമ്പത്തിക ഇടപാടാണ് കാരണമെന്നാണ് സൂചന. ഷമീറിനെ ഒരു സംഘം ആക്രമിക്കുന്നതും കാറിൽ കയറ്റുന്നതും ദൃശ്യങ്ങളിൽ. ഷമീർ നിലവിളിക്കുന്നതും കേൾക്കാം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഒരു സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത്.

സിസിടിവി ദൃശ്യങ്ങൾ‌ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോയവർ തൃശ്ശൂർ‌ സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. മലപ്പുറം പാണ്ടിക്കാട് വട്ടിപറമ്പത്ത് ഷമീറിനെയാണ് കാറിലെത്തിയ സംഘം കിഡ്നാപ് ചെയ്തത്. രാവിലെ ഭാര്യയുടെ ഫോണിലേക്ക് മോചന ദ്രവ്യം ആവശ്യപ്പെട്ടു രണ്ടു തവണ ഫോൺ സന്ദേശമെത്തിയിരുന്നു. പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Back to top button