പത്തനംതിട്ട പീഡനം.. ജനറൽ ആശുപത്രിയിൽ വെച്ചും കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി..

പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ പൂട്ടിയിട്ട കടയിൽവെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ്. അതേസമയം കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. കേസ് അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേൽ നോട്ടത്തിൽ 25 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 28 പേരാണ് മൂന്ന് ദിവസത്തിനിടെ അഴിക്കുള്ളിൽ ആയത്. 14 എഫ്ഐആറുകളാണ് 2 പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ രജിസ്റ്റർ ചെയ്തത്. നിലവിൽ 3 പേർ മാത്രമാണ് കസ്റ്റഡിയിലുള്ളത്.

Related Articles

Back to top button