പ്രസവത്തിനിടെ ഞരമ്പ് പൊട്ടി.. കുഞ്ഞിന് പരിക്ക്.. ആലപ്പുഴയിലെ ഡോ.പുഷ്പയ്ക്ക് എതിരെ കൂടുതൽ ആരോപണങ്ങൾ….

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തിൽ ആരോപണ വിധേയ ആയ ഡോ.പുഷ്പയ്ക്ക് എതിരെ കൂടുതൽ ആരോപണങ്ങൾ. പ്രസവത്തിനിടെ ഞരമ്പ് പൊട്ടി കുട്ടിയ്ക്ക് പരുക്ക് സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ദീപ്തി തുറന്ന് സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്.ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ആണ് ഡോക്ടർ പുഷ്പ. ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തിയും പരാതിക്കാരൻ ആയ കുഞ്ഞിന്റെ അച്ഛൻ വിഷ്ണുവുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡോ.പുഷ്പ പ്രതികരിച്ചു. പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്ന കേസിലും അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച കേസിലും ഡോക്ടർ പുഷ്പക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.പിന്നാലെയാണ് പുതിയ ആരോപണം.

Related Articles

Back to top button