കാറിനുള്ളിൽ കാണാൻ പാടില്ലാത്ത രംഗം കണ്ടു.. നാട്ടുകാർ തനിക്കൊപ്പമുണ്ടെന്നും ഉത്തര…

കൊട്ടാരക്കരയിൽ യുവതിയും അമ്മയും സദാചാര പൊലീസിം​ഗ് നടത്തിയെന്ന ആരോപണവുമായി കാർ യാത്രികരായ ദമ്പതികൾ രം​ഗത്തെത്തിയത് സൈബറിടങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ബിമൽ ബാബു എന്ന യുവാവാണ് ഭാര്യയുമൊത്ത് ആശുപത്രിയിൽ നിന്നും മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കാർ വഴിയരികിൽ ഒതുക്കിയിട്ട് വിശ്രമിച്ചതിനെ യുവതി ചോദ്യം ചെയ്തു എന്നാരോപിച്ച് രം​ഗത്തെത്തിയത്. യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ബിമൽബാബു പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഈ യുവതിക്കെതിരെ വലിയ സൈബർ ആക്രമണവും നടന്നിരുന്നു. ഇപ്പോഴിതാ, താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ഉത്തര എന്ന ആ യുവതി.

താൻ കാറിനകത്ത് നോക്കിയ സമയത്ത് കാണാൻ പാടില്ലാത്ത രംഗം കണ്ടുവെന്നും അമ്മയോട് ഓടിച്ചെന്ന് താൻ കാര്യം പറഞ്ഞുവെന്നും ഞങ്ങൾ അത് ചോദ്യം ചെയ്തപ്പോൾ വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നും ഉത്തര പറയുന്നു. വീടിൻറെ മുന്നിൽ എന്തിനാണ് കാർ പാർക്ക് ചെയ്തതെന്ന് മാത്രമാണ് താൻ ചോദിച്ചതെന്നും ഉത്തര പറയുന്നു. തനിക്ക് സൈബറാക്രമണത്തിൽ കുഴപ്പമില്ലെന്നും, നാട്ടുകാർ തനിക്കൊപ്പമുണ്ടെന്നും ഉത്തര പറയുന്നു.

അതേസമയം, ദമ്പതികൾക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിമൽ ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സദാചാര ആക്രമണം നടത്തിയ പെൺകുട്ടി തന്നെ തനിക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. പിന്നീട് ഇതേ പെൺകുട്ടി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്നാണ് ബിമൽ ബാബുവും ഭാര്യയും വഴിയരികിൽ കാർ നിർത്തിയിട്ട് വിശ്രമിച്ചത്. ഈ സമയം സമീപവാസിയായ പെൺകുട്ടി ​ഗുരുതര ആരോപണങ്ങളുയർത്തി രം​ഗത്ത് വരികയും സമീപവാസികളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതോടെയാണ് ബിമൽ ബാബു സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

പെൺകുട്ടി വിളിച്ചുവരുത്തിയ ഒരാൾ വന്ന് കാറിന്റെ വിഡിയോ എടുത്തതിനുശേഷമാണ് താൻ ഫോണിൻറെ ക്യാമറ ഓൺ ചെയ്തതെന്നും ബിമൽ പറയുന്നു. ഒപ്പമുള്ളത് തന്റെ ഭാര്യയാണെന്നും തങ്ങൾക്ക് രണ്ട് വയസുള്ള മകനുണ്ടെന്നുമെല്ലാം ബിമൽ ഇവരോട് പറഞ്ഞിരുന്നു. പറഞ്ഞതെല്ലാം തെറ്റാണെന്ന് മനസിലായിട്ടും ആ പെൺകുട്ടി മാപ്പ് പറയാൻ തയാറായില്ലെന്നും അദ്ദേഹം പറയുന്നു.

ആ പെൺകുട്ടി പരസ്യമായി മാപ്പു പറയണമെന്നതായിരുന്നു ബിമൽ ബാബുവിന്റെ ആവശ്യം. എന്നാൽ അതിന് ആ കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നിയതുകൊണ്ട് ഇനി ഈ പ്രശ്നത്തിൻറെ പേരിൽ മറ്റ് പരാതികൾ നൽകില്ലെന്നും അറിയാതെ ചെയ്തതാണെന്നും എഴുതി തരാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിൽ ഈ വിഡിയോ ആർക്കൈവ് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആ പെൺകുട്ടി അതിനും തയാറല്ല.

വിഡിയോ എടുത്തതിന് ബിമൽ ബാബു മാപ്പ് പറയണമെന്ന നിലപാടിലാണ് പെൺകുട്ടി. ഈ വിഡിയോ റീഷെയർ ചെയ്ത എല്ലാവരെയും കൊണ്ട് അത് ഡിലീറ്റ് ചെയ്യിപ്പിക്കണം എന്നും പെൺകുട്ടി ആവശ്യപ്പെടുന്നു. സദാചാര ആക്രമണത്തിന് ആ പെൺകുട്ടിക്കെതിരെ ബിമൽ ബാബുവും പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button