കൊമോറിൻ മേഖലയിലും അറബിക്കടലിലും കാലവർഷം വ്യാപിച്ചു, കേരളത്തിൽ മൂന്നാം നാൾ

കൊമോറിൻ മേഖലയിലും അറബിക്കടലിലുമടക്കം കാലവർഷം വ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ മഴ സാധ്യത ശക്തമാകുന്നു. ഇന്നും നാളെയും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മൂന്നാം നാൾ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. കേരളത്തിൽ മെയ് 18,19 തീയതികളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18 ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19 ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്

Related Articles

Back to top button