മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം.. എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം. മോൻസ് ജോസഫ് എംഎൽഎ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുത്തു. നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി….

നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്.

Related Articles

Back to top button