കുരങ്ങൻ കൊണ്ടു പോയത് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ.. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല..ഒടുവിൽ രക്ഷയായത്..
ക്ഷേത്ര ദർശനത്തിനായി മഥുര-വൃന്ദാവനിലെത്തുന്നവരുടെ കയ്യിൽ നിന്ന് കുരങ്ങുകൾ സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാണ്. സാധാരണയായി ഭക്തരുടെ കയ്യിൽ നിന്നും കണ്ണട, തൊപ്പി, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് മോഷ്ടിക്കാറുള്ളത്. എന്നാൽ വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിക്കുന്നതിനിടെ കുരങ്ങൻ തട്ടിയെടുത്ത്ത 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ അടങ്ങിയ ഹാൻഡ് ബാഗാണ്. അലിഗഡിലെ വജ്ര വ്യാപാരി അഭിഷേക് അഗർവാളും കുടുംബവും ക്ഷേത്രം സന്ദർശിക്കുന്നതിനിടെയാണ് സംഭവം.
ക്ഷേത്ര ദർശനത്തിനു ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങാനായി അഭിഷേക് അഗർവാൾ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം കുരങ്ങൻമാർ ഇവർക്ക് മുന്നിലെത്തി. ഇതിൽ ഒരു കുരങ്ങൻ 20 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളെടങ്ങിയ ഹാൻഡ് ബാഗ് പിടിച്ചു വലിച്ച് കടന്നു കളയുകയായിരുന്നു.
ഇതിന് ശേഷം കുരങ്ങന് ഭക്ഷണസാധനങ്ങൾ നൽകുന്നത് പോലുള്ള പല മാർഗങ്ങളും കുടുംബം പയറ്റി നോക്കി. എന്നാൽ ശ്രമങ്ങളെല്ലാം പരാചയപ്പെട്ടപ്പോൾ കുടുംബ് പൊലീസിനെ വിവിരമറിയിച്ചു. പിന്നീട് കുരങ്ങനെ തിരിച്ചറിഞ്ഞ് മണിക്കൂറുകളെടുത്തുള്ള പൊലീസിന്റെ പരിശ്രമത്തിനൊടുവിലാണ് ആ ശുഭ വാർത്തയെത്തിയത്. നീണ്ട പരിശ്രമത്തിനു ശേഷം, 8 മണിക്കൂർ കഴിഞ്ഞാണ് കുരങ്ങന്റെ കയ്യിൽ നിന്നും ഹാൻഡ്‌ബാഗ് തിരികെ ലഭിച്ചതെന്ന് സർക്കിൾ ഓഫീസർ സന്ദീപ് സിംഗ് പറഞ്ഞു
അതിനിടെ, മഥുര-വൃന്ദാവൻ മേഖലയിൽ കുരങ്ങിന്റെ ശല്യം നിയന്ത്രിക്കാൻ ഭരണകൂടം നിരവധി നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.