കാറിനുളളിൽ യുവാവിനെ കെട്ടിയിട്ട് പണം തട്ടി യുവതിയും സംഘവും..തട്ടിയത് 25 ലക്ഷം..കാറിൽ മുളക് പൊടി…
എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തതായും യുവാവ് പറഞ്ഞു.കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്.
കാറിൽ വരുന്നതിനിടെ പർദ്ദയിട്ട യുവതി കാറിന് മുൻപിലേക്ക് ചാടി. ഇറങ്ങി നോക്കിയ സമയത്ത് രണ്ടുപേർ ചേർന്ന് ബലംപ്രയോഗിച്ച് കാറിനകത്ത് പിടിച്ചുകയറ്റി കോഴിക്കോട് ഭാഗത്തേക്ക് തട്ടിക്കൊണ്ടുവന്നു. മുഖത്ത് മുളകുപൊടിയിട്ട് കയ്യും കാലും കെട്ടി കാറിന്റെ പുറകിലിട്ടു.പിന്നീട തന്നെ സംഘം കാട്ടിലപീടികയിൽ ഉപേക്ഷിച്ച് പണവുമായി കടന്നുകളഞ്ഞു എന്നാണ് യുവാവ് പറയുന്നത് . സ്വകാര്യ എടിഎമ്മിൽ നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ആരംഭിച്ചു.




