സ്വർണക്കടത്ത് കേസ് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം…ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണം…

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം. കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് അന്വേഷണം. കൊലക്കേസ് പ്രതിയുടെ ഫോണിൽ നിന്നാണ് സൂപ്രണ്ടിനെതിരെ നിർണായക തെളിവ് ലഭിച്ചത്. എന്നാൽ വീഴ്ച കണ്ടെത്തിയിട്ടും ദിനേശ് ബാബുവിനെതിരെ നടപടി എടുത്തിരുന്നില്ല.

പൊലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതരവീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. മലമ്പുഴ ജയിൽ സൂപ്രണ്ടായിരിക്കെ 2023-ലായിരുന്നു സംഭവം. ദിനേശ് ബാബുവിനെതിരെ വീഴ്ച കണ്ടെത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി 25000 രൂപയണ് ഇയാൾ വാങ്ങിയത്.

Related Articles

Back to top button