ഷട്ടർ പകുതി താഴ്ത്തി.. ജീവനക്കാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയി..കടയിൽ നിന്നും കൊണ്ടുപോയത്..

കോഴിക്കോട് മുക്കത്ത് പട്ടാപ്പകൽ കടയിൽ കയറി മോഷണം. മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്. കടയിലെ ക്യാഷ് കൗണ്ടറിൽ നിന്നും പണം കവരുകയായിരുന്നു. കടയിലെ ഷട്ടർ പകുതി താഴ്ത്തി ജീവനക്കാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കട ഉടമ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button