ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം…ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു

ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം. ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു. ശബരിമലയുടെ അംഗീകൃത സ്പോൺസർ എന്ന പേരിലായിരുന്നു പണപ്പിരിവ് നടന്നത്. പരാതി ലഭിച്ചതോടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കോഡിനേറ്റർമാരായി രണ്ടുപേരെ നിയമിച്ചു.സ്പോൺസർഷിപ്പ്, സംഭാവനകൾ സ്വീകരിക്കാൻ വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഉത്തരവ്.

അതിനിടെ ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. 2019-ൽ ഉണ്ണികൃഷ്ണൻപോറ്റി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് ദേവസ്വം ഉത്തരവ് മറയാക്കിയെന്ന് നിഗമനം. 1998ൽ സ്വർണ്ണം പൊതിഞ്ഞ പാളികൾ 2019ൽ എങ്ങനെ ചെമ്പായി എന്നാണ് ദേവസ്വം വിജിലൻസ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻപോറ്റിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

Related Articles

Back to top button