ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കാൻ അയൽക്കാരനെത്തി..മുൻവാതിൽ തുറന്നു കിടക്കുന്നു.. പരിശോധനയിൽ തെളിഞ്ഞത് ആലപ്പുഴയിലെ…
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തി തുറന്ന് മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടമായി. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയായിരുന്നു മോഷണം. ആലപ്പുഴ വള്ളികുന്നം കിണറുമുക്കിൽ ഉള്ള രാജ് മോഹന്റെ വീട്ടിലാണ് മോഷണം നടന്നത്. 13 ന് ഭാര്യ ശ്രീലതയുടെ ചികിത്സയ്ക്കായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പോയതായിരുന്നു കുടുംബം. ഈ തക്കം നോക്കിയാണ് മോഷണം. വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.
രാവിലെ അയൽവാസി വീടിന് മുൻപിലെ ലൈറ്റ് ഓഫാക്കാൻ എത്തിയപ്പോഴാണ് മുൻ വാതിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വള്ളികുന്നം പോലീസ് എത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഫോറെൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.