ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു

ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകനായ മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തു. 88 അംഗങ്ങളടങ്ങിയ അസംബ്ലി ഓഫ് എക്സ്പേർട്സാണ് രാജ്യത്തിന്റെ മൂന്നാമത്തെ സുപ്രീം ലീഡറായി മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തത്. നിർണ്ണായക വോട്ടെടുപ്പിനുശേഷമാണ് നിയമനം പ്രഖ്യാപിച്ചതെന്ന് അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇറാനിലെ രാഷ്ട്രീയ, സൈനിക, മതകാര്യങ്ങളടക്കമുള്ള പ്രധാന വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ്.



