ഇച്ചാക്കയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ…
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തുകയാണ് സിനിമാ ലോകം. എന്നാൽ മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകർ ഏറെ കാത്തിരിക്കുന്നത് മോഹൻ ലാലിന്‍റെ ആശംസക്ക് വേണ്ടിയാണ്. ഇപ്പോഴിതാ, തന്‍റെ ഇച്ചാക്കക്ക് സമൂഹ മാധ്യമത്തിലൂടെ പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.’പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.