‘ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം’.. മമ്മൂട്ടി…

മഹേഷ് നാരായണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘പേട്രിയറ്റ്’ സിനിമയുടെ ലൊക്കേഷനിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ആദരം. മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. ‘ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം’ എന്നും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു.
അതേസമയം അടുത്ത വർഷം മലയാളത്തിൽ ഏറ്റവും വലിയ ഹൈപ്പോടെ എത്തുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.



