ബിഗ് ബോസ് 7 ടൈറ്റിൽ വിന്നറെ പ്രഖ്യാപിച്ച് മോഹൻലാൽ…

ഏറെ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ സെവൻ. ഏറ്റവും ഒടുവിലത്തെ എപ്പിസോഡുകളില്‍ കപ്പ് ആര് ഉയര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം രണ്ട് പേരുകളിലേക്ക് ഒതുങ്ങി. അനുമോളും അനീഷും. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ബിഗ് ബോസ് വിന്നറെ മോഹൻലാല്‍ പ്രഖ്യാപിച്ചു. അനുമോളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി. അനീഷ് റണ്ണറപ്പായി.
ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ- അനുമോള്‍. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.



