‘എനിക്ക് പോകാൻ വേറൊരിടമില്ല’.. നടൻ മോഹൻബാബുവിന്റെ വീടിനുമുന്നിൽ മകന്റെ കുത്തിയിരിപ്പ് സമരം…

നടൻ മോഹൻ ബാബുവും അദ്ദേഹത്തിന്റെ മകൻ മഞ്ചു മനോജുമായുള്ള തർക്കം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ മോഹൻ ബാബുവിന്റെ ജാൽപ്പള്ളിയിലെ വസതിക്ക് മുന്നിൽ മഞ്ചു മനോജ് കുത്തിയിരിപ്പ് സമരം നടത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.തന്റെ കാർ അനുവാദമില്ലാതെ മോഹൻ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു എടുത്തുകൊണ്ടുപോയെന്ന് മഞ്ചു മനോജ് പ്രതികരിച്ചു. തനിക്ക് പോകാൻ വേറൊരിടമില്ല, അതുകൊണ്ടാണ് അച്ഛൻ മോഹൻ ബാബുവിന്റെ വീടിനുമുന്നിൽ കുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിന് മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹൻ ബാബു പോലീസിൽ പരാതികൊടുത്തിരുന്നു. തന്റെ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. തന്റെ ജീവന് ഭീഷണിയുണ്ട്. താൻ മധപുരിലെ ഓഫീസിലായിരിക്കുമ്പോൾ മനോജ് 30 പേരെ കൂട്ടിവന്ന് ജാൽപള്ളിയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്നും മോഹൻ ബാബു രചകൊണ്ട പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

Related Articles

Back to top button