അദാനിക്കെതിരായ കേസ് ട്രംപുമായി ചര്‍ച്ച ചെയ്തോയെന്ന് മാധ്യമപ്രവർത്തകർ.. സ്വരം കടുപ്പിച്ച് മോദി….

modi trump meeting gautam adani allegations not mentioned

ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ അന്താരാഷ്ട്രതലത്തിലടക്കം ചർച്ചയായി മാറിയിരിക്കുന്നത് .ട്രംപും മോദിയും എന്തൊക്കെ കാര്യങ്ങൾ ചർച്ച ചെയ്തു എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ എന്ത് ചർച്ച ചെയ്തു എന്നതിനേക്കാൾ എന്ത് ചർച്ച ചെയ്തില്ല എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി ഇപ്പോൾ. എല്ലാവരും കരുതുന്നതുപോലെ അദാനി കേസിനെ കുറിച്ച് ഒന്നും തന്നെ ചർച്ച ചെയ്തിട്ടില്ല എന്നാണ് മോദി അറിയിച്ചിരിക്കുന്നത് .ട്രംപുമായി ഒന്നിച്ച് നടത്തിയ പത്രസമ്മേളനത്തിൽ റിപ്പോർട്ടർമാരിൽ ഒരാളുടെ ചോദ്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അല്പം സ്വരം കടുപ്പിച്ച് തന്നെയായിരുന്നു മോദി ഈ ചോദ്യത്തിന് ഉത്തരം നൽകിയത്.

അത്തരം കാര്യങ്ങൾ ഒന്നും ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ല എന്നും അത് സ്വകാര്യ വ്യക്തിയുടെ കാര്യമാണ് എന്നും പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ട്രംപ് ആകട്ടെ ഈ വിഷയത്തിൽ പ്രതികരണം ഒന്നും തന്നെ നടത്തിയതും ഇല്ല.
അദാനിയെ മോദിയുടെ അലൈ അഥവാ അടുപ്പകാരൻ എന്ന് വിശേഷിപ്പിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇന്ത്യയിൽ ഇത്തരം ഒരു ചോദ്യം നേരിട്ടട്ടില്ല എന്നിരിക്കെ അത്തരം ഒരു ചോദ്യവും അദാനിയുടെ മിത്രം എന്ന വിശേഷണവും മോദിയെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത് .ഒരു വ്യക്തിയുടെ കാര്യം പറയാൻ രണ്ടു രാജ്യങ്ങളുടെ നേതാക്കൾ തമ്മിൽ കാണുകയുമില്ല ഒന്നിച്ചിരിക്കുകയുമില്ല ചർച്ചയും ചെയ്യുകയില്ല എന്നായിരുന്നു പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞത്.

യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും ആണ്യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ അദാനിക്കെതിരെ ചാർത്തിയിരിക്കുന്ന കുറ്റം. സോളാർ പവർ കോൺട്രാക്ടുകളുടെ ഭാഗമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ അതായത് ഏകദേശം 2029 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Related Articles

Back to top button