കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി….ഇത്തവണ പിടികൂടിയത്…
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് ജയിലിനുള്ളിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോൺ പിടികൂടുന്നത് തുടർച്ചയായ സംഭവമായി മാറിയിരിക്കുകയാണ്.
ഗോവിന്ദച്ചാമി ജയിൽ ചാടിയതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞുനൽകിയാൽ 1000 മുതൽ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നു. ഫോണും ലഹരി മരുന്നുകളും, പുകയില ഉൽപ്പന്നങ്ങളും ജയിലിൽ എത്തിക്കാൻ ഒരു സംഘം തന്നെ പുറത്ത് പ്രവർത്തിക്കുന്നുണ്ട്.