എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി.. തീവ്ര പരിചരണ വിഭാഗത്തിൽ തുടരും…
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. രണ്ട് ദിവസം കൂടി എം എം മണി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് എംഎം മണിക്ക് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖ ബാധിതനായ വിശ്രമത്തിലായിരുന്നു എംഎം മണി. ഇതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയില്‍ എത്തിയത്.