ജി സുധാകരനെ ‘ശൂധാകരൻ’ എന്ന് വിളിച്ച് എംഎം മണിയുടെ പരിഹാസം…

സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ, കടുത്ത പരിഹാസവുമായി മുതിർന്ന സിപിഎം നേതാവ് എം.എം. മണി. ജി സുധാകരന്റെ പേരിനെ ‘ശൂധാകരൻ’ എന്ന് വിശേഷിപ്പിച്ചാണ് എം എം മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്. പാർട്ടിയുമായി അകന്നു നിൽക്കുന്ന ജി സുധാകരന്റെ പുതിയ നീക്കത്തിനെതിരെ അണികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയും പാർട്ടി തന്നെ ജി സുധാകരനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് എംഎം മണിയും പരിഹാസവുമായി എത്തിയത്.



