എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്.. മക്കളുടെ ആവശ്യം തള്ളി…

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളജ് നടപടി ശരിവച്ചാണ് കോടതിയുടെ ഉത്തരവ്.സെപ്തംബർ 21 ന് വിടപറഞ്ഞ് രണ്ടാം ദിവസം മുതൽ നിയമ വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് എം.എം.ലോറൻസിന്റെ ഭൗതികശരീരം.

Related Articles

Back to top button