സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറ‍ഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല..

കോൺഗ്രസ് സമര സംഗമ വേദിയിൽ റീൽസ് രാഷ്ട്രീയത്തെ വിമർശിച്ച് എംകെ രാഘവൻ എംപി. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം നിറ‍ഞ്ഞു നിന്നാൽ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് എംകെ രാഘവൻ എംപി പറ‍ഞ്ഞു. എല്ലാം സോഷ്യൽ മീഡിയ വഴി ശരിപ്പെടുത്താമെന്ന് ധരിച്ചാൽ ജനം പിന്തുണക്കണമെന്നില്ല. ഇനി വരുന്ന തെരഞ്ഞെടുപ്പുകൾ പാർട്ടിയെ സംബന്ധിച്ച് നിർണായകമാണ്. എല്ലാവരേയും വിശ്വാസത്തിലെടുക്കാൻ കെപിസിസി നേതൃത്വത്തിനു കഴിയണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചാൽ യുഡിഎഫിന് തിരിച്ചു വരാൻ കഴിയുമെന്നും എംകെ രാഘവൻ എംപി പറഞ്ഞു. കോഴിക്കോടായിരുന്നു രാഘവൻ എംപിയുടെ പരാമർശം. കോൺ​ഗ്രസ് നേതാക്കളുടെ റീൽസ് ചിത്രീകരണത്തിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് മുതിർന്ന നേതാവ് തന്നെ വിമർശനമുന്നയിച്ചത്.

Related Articles

Back to top button