വിവരാവകാശനിയമം ദുരുപയോഗംചെയ്യാൻ അനുവദിക്കില്ല..കമ്മിഷണർ എഎ ഹക്കീം..

ജനാധിപത്യസംവിധാനത്തിലെ അഞ്ചാംതൂണായി കാണേണ്ട വിവരാവകാശനിയമത്തെ ഒരുകാരണവശാലും ദുരുപയോഗംചെയ്യാന്‍ അനുവദിക്കില്ലെന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എഎ ഹക്കീം. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവരെ കമ്മീഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തും. അതത് ഓഫീസുകളില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് പൗരാവകാശരേഖ വഴിയോ , വെബ്‌സൈറ്റ് വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താല്‍ തന്നെ പകുതി അപേക്ഷകളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് കമീഷന്‍ മനസിലാക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ ഓഫീസ് മേധാവികള്‍ സ്വീകരിക്കണം.

അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാന്‍ നിയമപ്രകാരം ഒന്നാം അപ്പീല്‍ അധികാരിക്ക് കഴിയില്ല. ഇത്തരത്തില്‍ അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവരാവകാശനിയമ ശില്പശാലകളും ക്ലാസുകളും കമ്മീഷന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button