ദൃശ്യം മോഡൽ കൊലപാതകം..4 മാസം മുമ്പ് കാണാതായ യുവതിയെ കൊന്നു കുഴിച്ച് മൂടി..കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ..ജിം ട്രെയിനർ അറസ്റ്റിൽ…

നാല് മാസം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തല്‍. കൊലപാതകത്തിൽ ജിം ട്രെയിനറായ വിശാൽ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. 32കാരിയായ ഏകത ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തി.മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന മേഖലയിൽ.വിഐപി മേഖലയിൽ ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും അതിശയിപ്പിച്ചു.

യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ജൂൺ 24 മുതൽ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമൽ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്.വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ബോളിവുഡ് സിനിമ ‘ദൃശ്യം’ മാതൃകയാക്കി കൊലചെയ്ത് കുഴിച്ചിട്ടുവെന്നാണ് പ്രതിയുടെ മൊഴി.

Related Articles

Back to top button