കാണാതായ ഐടിഐ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.. മൃതദേഹം കണ്ടത്…

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എര്‍ത്ത് ഡാം ഉന്നതിയില്‍ മുരുകപ്പന്റെ മകന്‍ അശ്വിന്‍ (21) ആണ് മരിച്ചത്. പറമ്പിക്കുളം ടൈഗര്‍ റിസർവിലെ ഹാളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത് മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് തിരിച്ച അശ്വിനെ കാണാതാകുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് മുരുകപ്പന്‍ പൊലീസ് പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തുടർന്ന് അശ്വിനായി തിരച്ചിൽ നടക്കുന്നതിനിടെയാണ് തേക്ക് പ്ലാന്റേഷന്‍ ഭാഗത്ത് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. അട്ടപ്പാടി ഐടിഐയില്‍ മെക്കാനിക്കല്‍ സെക്ഷനില്‍ പഠിച്ചുവരികയായിരുന്നു അശ്വിന്‍.

Related Articles

Back to top button