മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരൻ മരിച്ച നിലയിൽ.. കൊലപാതകമെന്ന് സംശയം, 20 വയസുകാരൻ കസ്റ്റഡിയിൽ…
തൃശൂർ മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെജി വിദ്യാർത്ഥിയായ ആബേലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.20 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്ന് വൈകിട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. കസ്റ്റഡിയിലെടുത്ത 20 കാരനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കുട്ടിയെ ഇന്ന് വൈകീട്ടാണ് കാണാതായത്. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ആബേല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പൊലീസില്‍ വിവരമറിയിച്ചത്.
കളികഴിഞ്ഞ് ആബേല്‍ നേരത്തേ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെകളിച്ചിരുന്ന മറ്റ് കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് നിര്‍ണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ ആബേല്‍ സ്ഥലത്തെ ഒരു യുവാവുമായി റോഡില്‍ ഓടിക്കളിക്കുന്നതായുള്ള ദൃശ്യം കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.കൊലപാതകത്തിലേക്കുള്ള നയിച്ച കാരണം വ്യക്തമല്ല. ഇയാള്‍ നേരത്തെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇടപെട്ടായാളാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയുമായി വാക്കുതര്‍ക്കം ഉണ്ടായതിന്റെ ദേഷ്യത്തില്‍ മര്‍ദിക്കുകയും അതിന് ശേഷം കുളത്തിലേക്ക് എറിഞ്ഞെന്നാണ് ആദ്യം മൊഴി നല്‍കിയത്. പിന്നീട് ഈ മൊഴി ഇയാള്‍ മാറ്റുകയും ചെയ്തു.