‘മകളുമായി വീഡിയോ കോളിൽ സംസാരിച്ചു..ഭക്ഷണം കഴിച്ചു’..താനൂരിൽ നിന്ന് കാണാതായ കുട്ടികളുടെ രക്ഷിതാക്കൾ

മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളും സുരക്ഷിതാരാണെന്ന് കുട്ടികളുടെ രക്ഷിതാക്കൾ. മകളുമായി വീഡിയോകാൾ വഴി വിളിച്ചു സംസാരിച്ചെന്നും, കുട്ടികൾ സുരക്ഷതിരാണെന്നും താനൂരിൽ നിന്ന് കാണാതായ കുട്ടിയുടെ പിതാവ് പറഞ്ഞു. മക്കൾ  ഭക്ഷണം കഴിച്ചെന്നും ഓക്കെ ആണെന്നും പറഞ്ഞു, മകളെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വിലയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.

പരാതി കിട്ടിയ ഉടൻ കൂടെ നിന്ന പൊലീസിനും നാട്ടുകാർക്കും മാധ്യമങ്ങൾക്കും നന്ദി. ധൈര്യമായി മടങ്ങിയെത്താൻ കുട്ടിയോട് പറഞ്ഞിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളിൽ കുട്ടി വലിയ സങ്കടത്തിലാണ്. മകൾ തിരികെയെത്താൻ കാത്തിരിക്കുകയാണെന്നും പിതാവ് പറഞ്ഞു

Related Articles

Back to top button