കാണാതായ തൊഴിലാളിയുടെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കിണറില്‍.. ദിവസങ്ങളുടെ പഴക്കം…
തൊഴിലാളി കിണറില്‍ മരിച്ച നിലയില്‍. കൂരാച്ചുണ്ട് അങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. മേലെ അങ്ങാടിയില്‍ താമസിച്ചു വരികയായിരുന്ന ബംഗാള്‍ സ്വദേശി മഹേഷ് ദാസി(30)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കാരക്കട മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മഹേഷ് ദാസിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.