കാണാതായ വീട്ടമ്മ കരമനയാറ്റിൽ മരിച്ച നിലയിൽ…
തിരുവനന്തപുരം : കാണാതായ വീട്ടമ്മയുടെ മൃതദേഹം കരമനയാറ്റിൽ നിന്നും കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവരെ കാണ്മാനില്ലായിരുന്നു. പേയാട് ചീലപ്പാറ സ്വദേശിനിയായ കെഎസ് ഷാജി(54)യുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റിൽ നിന്ന് രാവിലെ എട്ട് മണിയോടെ കണ്ടെത്തിയത്.
വിളപ്പിൽശാല പൊലീസ് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെഴ്‌സും മൊബൈലും ചെരിപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനുസമീപം കരമനയാറിന്‍റെ കരയിൽ കണ്ടെത്തിയിരുന്നു. കാട്ടാക്കട ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ആറ്റിലെ മുളകളുടെ ഇടയിൽ മൃതദേഹം കുരുങ്ങിയ നിലയിലായിരുന്നു.



