ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി.. കണ്ടെത്തിയത്…

ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി. കോഴിക്കോട് ബീച്ചില്‍ നിന്നാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകാനായി ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടി കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്.

Related Articles

Back to top button