ബോണക്കാട് വനത്തിൽ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി…
ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാൾക്കായി തിരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങൾ.
ഇന്നലെ രാവിലെയാണ് ഉൾവനത്തിലേക്ക് പോയ മൂവർ സംഘത്തെ കാണാതായത്. പാലോട് റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, ഫോറസ്റ്റ് വാച്ചർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനീത എന്നിവരെ ആണ് കാണാതായത്. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്.



