കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി..കണ്ടെത്തിയത് തലസ്ഥാനത്തെ…
കൊല്ലം അഞ്ചലിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും തലസ്ഥാനത്ത് നിന്നും കണ്ടെത്തി.തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് രണ്ട് പെൺകുട്ടികളെയും പൊലീസ് കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.




