കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി…
12-year-old girl who went missing from Kochi found safe after six hours
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്കൂളില്‍ പോയത്. ഇത് സ്കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്. വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.