ശബരിമലയില്‍ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി.. പരാതിക്കാരനായ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന്….

ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി.പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് കസ്റ്റ‍ഡിയിലെടുത്തത്.പീഠം കാണാനില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകിയതിന് പിന്നില്‍ ദുരൂഹതയുണ്ടായിരുന്നു. ഇതാണ് മറനീക്കി പുറത്ത് വന്നത്.

കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത് .കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.

Related Articles

Back to top button