ആശങ്കക്ക് വിരാമം.. കൊല്ലത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി.. കണ്ടെത്തിയത് മലപ്പുറത്തെ….

ആശങ്കക്ക് വിരാമം. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കൊല്ലത്ത് നിന്ന് വീടുവിട്ടിറങ്ങിയ 13 കാരിയെ കണ്ടെത്തി.മലപ്പുറം തിരൂരിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. കൊല്ലത്തുനിന്ന് ട്രെയിനിൽ കയറിയാണ് കുട്ടി പോയത്. കുട്ടിയെ കണ്ടെത്തിയവർ ​പൊലീസിൽ അറിയിക്കുകയായിരുന്നു.

കുട്ടി മാതാവിനെ ​ഫോണിൽ വിളിച്ച് സംസാരിച്ചതായി കുന്നിക്കോട് പൊലീസ് പറഞ്ഞു. ആവണീശ്വരം കുളപ്പുറം സ്വദേശിയായ കുട്ടിയെയാണ് ഇന്നലെ ഉച്ചക്ക് രണ്ടുമണി മുതൽ കാണാതായത്. തുടർന്ന് കുടുംബം വൈകീട്ട് ആറരയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവ് ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്.

Related Articles

Back to top button