ആശ്വാസം.. കോഴിക്കോട് നിന്നു കാണാതായ 13കാരനെ കണ്ടെത്തി… കുട്ടിയെ കിട്ടിയത്…

ഇക്കഴിഞ്ഞ 24നു കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക സ്കൂളിൽ നിന്നു കാണാതായ 13കാരനെ കണ്ടെത്തി. പുനെയിൽ നിന്നാണ് കുട്ടിയെ പൊലീസ് സംഘം കണ്ടെത്തിയത്. ബി​ഹാർ സ്വദേശിയായ 13കാരനെയാണ് കാണാതായത്. സ്കൂൾ ഹോസ്റ്റലിൽ നിന്നാണ് കുട്ടി സാഹസികമായി കടന്നുകളഞ്ഞത്.പിന്നാലെ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷത്തിനിടെ കുട്ടി പുനെയിലുണ്ടെന്നു വിവരം കിട്ടി.

പാലക്കാട് നിന്നു കന്യാകുമാരി- പുനെ എക്സ്പ്രസിൽ കുട്ടി കയറിയതിന്റെ വിവരം പൊലീസിനു ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പുനെയിലേക്ക് പോകുമെന്നു കുട്ടി സഹ പാഠികളോടു പറയുകയും ചെയ്തിരുന്നു.ഏത് ട്രെയിനിലാണ് കുട്ടി കയറിയതെന്ന കാര്യത്തിൽ ആദ്യ ഘട്ടത്തിൽ സംശയമുണ്ടായിരുന്നു. രണ്ട് ​ദിവസം മുൻപാണ് പാലക്കാട് നിന്നു കുട്ടി ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.

Related Articles

Back to top button