ചേംബറിലേക്ക് വിളിച്ചുവരുത്തിയ ശേഷം…. കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി…അഡീഷണൽ ജില്ലാ ജഡ്ജിയെ….

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യൽ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.

ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ജഡ്ജിയുടെ ചേംബറിൽ നടന്ന സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി.

Related Articles

Back to top button