പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസം… 14 കാരിയെ പീഡിപ്പിച്ചത് ബന്ധുവായ 63 കാരൻ…
pocso case in india
14കാരിയെ ക്രൂരമായി പീഡിപ്പിച്ച 63കാരന് 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. 2022ലാണ് 14 വയസുകാരി പീഡിപ്പിക്കപ്പെട്ടത്. ഗികർഗാഡിയ സ്വദേശിയായ ഹസദേവ് മജ്ഹി എന്നയാൾക്കാണ് പോക്സോ പ്രത്യേക കോടതി 25 വർഷം ശിക്ഷ വിധിച്ചത്.
അറുപതിനായിരം രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൾ അധികമായി ഒന്നര വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 7 ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നാണ് ജില്ലാ ലീഗൽ സർവ്വീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. 18 സാക്ഷികളേയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് വിധി.
പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസിച്ച 14കാരിയെയാണ് 63കാരൻ പീഡിപ്പിച്ചത്. ഭക്ഷണം അടക്കമുള്ള വസ്തുക്കൾ വാങ്ങി നൽകി പ്രലോഭിച്ചായിരുന്നു പീഡനം. രണ്ട് മാസത്തിന് ശേഷം ഇയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ ഭയന്നുപോയ 14കാരി വിവരം ബന്ധുവിനോട് പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 63കാരനെ അറസ്റ്റ് ചെയ്തത്.