റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളിയുടെ മരണം.. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമം….

റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. തൃശൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചെന്നും മരണത്തില്‍ അനുശോചനം രേഖപെടുത്തുന്നതായും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.മൃതദേഹം ഇന്ത്യയിലേക്ക് വേഗം എത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ആശയവിനിമയം നടത്തുകയാണെന്നും പരിക്കേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയും ആവശ്യപ്പെട്ടതായി രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

Related Articles

Back to top button