വീണ ജോര്‍ജ് ഔട്ട്..ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനുള്ള അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രം….
യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്‍കിയ അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്ന് മന്ത്രിയുടെ ഓഫീസ്. സര്‍വകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തോട് അനുമതി തേടിയത്.
മന്ത്രിയുടെ യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി നിഷേധിച്ചു കൊണ്ട് പ്രഭാഷണത്തിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ തടയുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് അനുമതി തേടിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നുവെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു