ഒരു വിഭാഗം ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി…
തിരുവനന്തപുരം: ഒരു വിഭാഗം ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ ഇക്കാര്യം മനസിലാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. ആശാ സമരപ്പന്തലിൽ കഴിഞ്ഞ ദിവസം നടന്ന പൗരസാഗരത്തിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആശാ പദ്ധതി കേന്ദ്ര പദ്ധതിയായതിനാൽ ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം വ്യക്തമാക്കി.